Connect with us

Screenima

Mammootty

Gossips

വിശ്രമം നീളുന്നു; മമ്മൂട്ടി കേരളത്തിലെത്തുക മേയ് പകുതിയോടെ

നടന്‍ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തുക മേയ് പകുതിയോടെ. നിലവില്‍ ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. ഏപ്രില്‍ അവസാനത്തോടെ നാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എത്തിയില്ല.

ചെന്നൈയില്‍ നിന്ന് തിരിച്ചെത്തുന്ന മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തിലാണ് ആദ്യം അഭിനയിക്കുക. ഈ സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഡല്‍ഹി ഷെഡ്യൂളിനിടയിലാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്.

Mammootty
Mammootty

മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തിലോ നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലോ ആയിരിക്കും മമ്മൂട്ടി അഭിനയിക്കുക.

Continue Reading
To Top