Connect with us

Screenima

latest news

വിവാഹക്കത്തില്‍ ആയാളുടെ പേരിനൊപ്പം എന്റെ പേര്: മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ഇപ്പോള്‍ ആരാധകരെക്കുറിച്ചാണ് താരം പറയുന്നത്. ഞാന്‍ മാസ്റ്ററിന്റെ ഷൂട്ടിംഗിനായി ചെന്നൈയ്ക്ക് പുറത്തുള്ള ഇസിആറിലായിരുന്നു. എന്നോട് അസിസ്റ്റന്റാണ് പറയുന്നത്. ഒരു ആരാധകന്‍ എന്നേയും കാത്ത് ലോബിയില്‍ നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. എന്റെ കൂടെ ഫോട്ടോയെടുക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ ഞാന്‍ റൂമിലേക്ക് നേരെ പോകുന്നതിന് പകരം ലോബിയിലേക്കാണ് പോയത്. അയാള്‍ എനിക്കൊരു വിവാഹ ക്ഷണക്കത്ത് നല്‍കി. അതില്‍ അയാളുടെ പേരിനൊപ്പം എന്റെ പേരായിരുന്നു പ്രിന്റ് ചെയ്തിരുന്നത്.” മാളവിക പറയുന്നു.

Continue Reading
To Top