Connect with us

Screenima

Nazriya and Fahad

latest news

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡയയിലെ ചര്‍ച്ചാ വിഷയം. ആരാധകരെ ആശങ്കയിലാക്കുകയാണ് നടി നസ്രിയ നസീമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. താന്‍ മാനസികമായി ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ചലഞ്ചിംഗ് ആയ ഘട്ടമായതിനാലാണ് കുറച്ച് നാളുകളായി കോളുകള്‍ എടുക്കാത്തതും മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതെന്നും നസ്രിയ പറയുന്നു.

Nazriya
Nazriya

ഇതിന് പിന്നാലെ താരത്തോട് ഒരു അഭ്യാര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. നസ്രിയ പറയാന്‍ ഉദ്ദേശിച്ചത് ഫഹദുമായി വേര്‍പിരിയുകയാണെന്ന് മാത്രം ആവരുതേ എന്ന അപേക്ഷയുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ‘ദയവായി മറ്റ് സെലിബ്രിറ്റികള്‍ ചെയ്യുന്നത് പോലെ വിവാഹമോചനം പ്രഖ്യാപിക്കരുത്. നിങ്ങളുടെ കുറിപ്പ് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. അതൊരു വിവാഹമോചന പ്രഖ്യാപനമാണെന്ന് തോന്നല്‍ ഉണ്ട്. വളരെ ആശങ്കയോടെയാണ് നിങ്ങളുടെ പോസ്റ്റ് മുഴുവനും ഞാന്‍ വായിച്ചത്. മറ്റെന്ത് ഇല്ലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ച് ഞങ്ങള്‍ കാത്തിരിക്കുന്നത് പോലെ നീ തീര്‍ച്ചയായും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നാണ്’ നസ്രിയയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റായി പറഞ്ഞിരിക്കുന്നത്.

Continue Reading
To Top