latest news
എന്റെ മകനെ നോക്കാനായിരിക്കില്ല അവനെ വിവാഹം കഴിപ്പിക്കുക: നവ്യ നായര്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എന്റെ മകനെ നോക്കാനല്ല ഞാനവനെ കല്യാണം കഴിപ്പിക്കുന്നത്. അവനൊരു കുട്ടിയല്ല. അവന്‍ മുതിര്‍ന്ന് ഒരു വ്യക്തിയായ ശേഷമാണ് വിവാഹം ചെയ്യുക. അവന് പാചകം ചെയ്ത് കൊടുക്കാനല്ല വിവാഹം. അവനെ വെച്ചുണ്ടാക്കി കൊടുക്കുന്ന, വേതനം കൊടുക്കാത്ത ജോലിക്കാരിയല്ല അവന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെന്നും നവ്യ നായര്‍ പറയുന്നു.
