latest news
നൂറിനുമായി നല്ല ചങ്ങാത്തം, പക്ഷേ പ്രിയാ വാര്യര്‍ക്ക് റോഷനുമായി ചങ്ങാത്തമില്ലേ?
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.
2019 ലാണ് ഒരു അഡാര്‍ ലൗ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ പ്രിയ വൈറലായി. ഗാനരംഗത്തിലെ കണ്ണിറുക്കലായിരുന്നു ഇതിന് കാരണം. നായകനായ റോഷന്‍ അബ്ദുള്‍ റഹൂഫും പ്രിയയും അന്ന് നിരവധി ഇവന്റുകളില്‍ ഒരുമിച്ചെത്തി. അടുത്ത സുഹൃത്തുക്കളായിരുന്നു അക്കാലത്ത് ഇവര്‍. എന്നാല്‍ ഒരു ഘട്ടത്തില്‍ പ്രിയയും റോഷനും തമ്മിലുള്ള സൗഹൃദം അവസാനിച്ചു. എന്താണിവര്‍ക്കിടയില്‍ സംഭവിച്ചതെന്ന ചോദ്യം ആരാധകര്‍ക്കുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല. റെഡിറ്റില്‍ ഒരാള്‍ കമന്റ് ചെയ്തത് പ്രകാരം മുമ്പ് റോഷന്‍ എന്ന പേരില്‍ ഇന്‍സ്റ്റ?ഗ്രാമില്‍ ഹൈലൈറ്റ് ഫോട്ടോകള്‍ പ്രിയ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ഹൈലൈറ്റ് പിന്നീട് നീക്കി. റോഷനും താനും പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അക്കാലത്ത് ഒരു അഭിമുഖത്തിലും പ്രിയ വാര്യര്‍ വ്യക്തത വരുത്തിയിരുന്നില്ല. ?ഗോസിപ്പുകള്‍ ഇരുവരും കാര്യമാക്കിയതുമില്ല. അന്ന് ആഘോഷിക്കപ്പെട്ടത് പോലെ തന്നെ ഇരുവര്‍ക്കും നേരെ കടുത്ത ട്രോളുകളും വന്നിരുന്നു. ആ പ്രതിസന്ധി ഘട്ടവും ഇവര്‍ ഒരുമിച്ച് നേരിട്ടു. അഡാര്‍ ലൗവില്‍ ഒപ്പം അഭിനയിച്ച നൂറിന്‍ ഷെരീഫുമായി പ്രിയ വാര്യര്‍ക്ക് ഇപ്പോള്‍ സൗഹൃദമുണ്ട്.
