latest news
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വര്‍ക്കുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്: പേളി
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. സീരിയല്‍ താരം ശ്രീനിഷിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്.
ബിഗ്‌ബോസ് ഹൗസില്‍ വെച്ചാണ് ഇവരും പ്രണയത്തിലായത്. പിന്നീട് ഇവര്‍ വിവാഹിതരായി. ഇപ്പോള്‍ പേളിയും ശ്രീനിയും ചേര്‍ന്ന് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുകയാണ്. എന്നാല്‍ പേളിയുടെ അവതരണത്തിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് വരുന്നത്.

ഇപ്പോള്‍ മക്കളെക്കുറിച്ചാണ് താരം പറയുന്നത്. ഒരുപാട് വര്‍ക്കുകള്‍ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഞാന്‍ വേണ്ടായെന്ന് വെച്ചിട്ടുണ്ട്. മക്കളുടെ പ്രായം അതാണല്ലോ. നിറ്റാരയ്ക്ക് ഇപ്പോള്‍ ഒരു വയസ് മാത്രമെ പ്രായമുള്ളു. മൂന്ന് വയസൊക്കെയാകുമ്പോള്‍ കാര്യങ്ങള്‍ മാറിയേക്കും. വേദനയെടുക്കുന്നുവെന്നും അത് എവിടെയാണെന്നും പറയാന്‍ അവ?ര്‍ക്ക് പറയാന്‍ പറ്റുന്ന പ്രായമാകുമ്പോള്‍ എനിക്ക് അവരുടെ കാര്യത്തില്‍ കോണ്‍ഫിഡന്‍സ് വരും. അമ്മയാകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. മക്കള്‍ കൂടി വന്ന ശേഷമാണ് ജീവിതം പൂര്‍ണമായി എന്ന തോന്നല്‍ എനിക്ക് വന്നത്. ഞാനും ഒരുപാട് മാറി. നിലയും നിറ്റാരയും ലൈഫില്‍ വന്നശേഷം എന്റെ ലോകം ഒരുപാട് മാറി എന്നും താരം പറയുന്നു.
