Connect with us

Screenima

kunchacko_boban_married_fan_1

latest news

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍. പ്രിയയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏറെ വര്‍ഷക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്. ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ചത്. അത് താരത്തിന്റെ കരിയറിലെ വലിയ ബ്രേക്കായിരുന്നു. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ കാവ്യയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഒരു വീഡിയോയിലൂടെയാണ് കാവ്യയുമായിട്ടുള്ള സൗഹൃദത്തെ പറ്റി നടന്‍ സംസാരിച്ചത്. സഹയാത്രികര്‍ക്ക് സ്നേഹപൂര്‍വ്വം, ദോസ്ത് എന്നിങ്ങനെ രണ്ട് സിനിമകളിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ എണ്ണത്തില്‍ കാര്യമില്ലെന്ന് തെളിയിക്കുന്നത് പോലെയാണ് ഞാനും കാവ്യയും തമ്മിലുള്ള സൗഹൃദം. അതിനെക്കാളും ഉപരി കാവ്യയും എന്റെ ഭാര്യയും തമ്മില്‍ വലിയ സൗഹൃദമുണ്ട്. പിന്നെ തുടക്ക സമയത്ത് കാവ്യ എന്റെ വലിയൊരു ആരാധികയായിരുന്നെന്ന് പറഞ്ഞ് പലരും തന്നെ കളിയാക്കുന്നതായിട്ട് കാവ്യ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞങ്ങളിപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അന്നൊക്കെ ഞാന്‍ എനിക്ക് വേറെ പ്രണയിനി ഉണ്ട്, പ്രണയിനിയുടെ പേര് ഇതാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും കാവ്യയെ വട്ട് പിടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇടയ്ക്ക് എന്നെ ഫോണില്‍ വിളിക്കുകയും ചെയ്യും. ഇതോടെ കാവ്യ എന്തിനാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഭാര്യ പ്രിയ ചോദിക്കുമായിരുന്നു.. ഇപ്പോള്‍ അവര്‍ രണ്ടുപേരും നല്ല കൂട്ടുകാരികളായി. അവര്‍ തമ്മില്‍ 24 മണിക്കൂറും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറുണ്ട്. അങ്ങനത്തെ

Continue Reading
To Top