latest news
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവിന്റെ സമ്പാദ്യം അറിയാം
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
ഇപ്പോള്‍ മഞ്ജുവിന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 140 കോടിക്ക് മുകളില്‍ ആസ്തി മഞ്ജു വാര്യര്‍ക്ക് ഇന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനികൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങിയ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി മഞ്ജു വാര്യര്‍ ആണ്. റേഞ്ച് റോവര്‍, ബെന്‍സ് എന്നീ കാറുകളും മഞ്ജു വാര്യരുടെ ?കലക്ഷനിലുണ്ട്. ഇതിന് പുറമെ ലക്ഷ്വറി ബൈക്കായ ബിഎംഡബ്ല്യു ആര് 1250 ജിഎസും 21 ലക്ഷം രൂപ മുടക്കി താരം സ്വന്തമാക്കി.
