Connect with us

Screenima

latest news

അഭിനയ രംഗത്തേക്ക് വരുന്നതിന് പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല: ഷീല

മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ് ഷീല. കറുത്തമ്മയും കളിച്ചെല്ലമ്മയുമൊക്കെ ഷീല എന്ന അതുല്യ കലാകാരി മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര കഥാപാത്രങ്ങളാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും സിനിമാ മേഖലയയില്‍ സജീവ സാന്നിധ്യമാണ് ഷീല.

വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് കഴിവ് തെളിയിച്ച താരം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായി മാറി. പതിമൂന്നാം വയസ്സില്‍ ഭാഗ്യജാതകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോള്‍ അഭിനയത്തിലേക്ക് താരം വരുന്നതില്‍ പലര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ അച്ഛന്റെ കുടുംബം മൊത്തം എതിര്‍ത്തു. അമ്മയുടെ കുടുംബത്തിന് വലിയ പ്രശ്‌നമില്ലായിരുന്നു. അച്ഛന്റെ കുടുംബം അന്ന് തൊട്ട് ഇന്ന് വരെയും എന്നോട് സംസാരിച്ചിട്ടില്ല. അച്ഛന് ആറ് സഹോദരിമാരും നാല് സഹോദരങ്ങളുമുണ്ട്. ഇതുവരെയും ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും അവര്‍ക്കില്ല. ആ ദേഷ്യം ഇപ്പോഴും അവര്‍ക്കുണ്ട്. പക്ഷെ ബന്ധങ്ങള്‍ ഉണ്ടായാലും പ്രതിസന്ധി കാലത്ത് ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഷീല ചൂണ്ടിക്കാട്ടി.

Continue Reading
To Top