latest news
പൃഥ്വി കല്യാണം കഴിക്കുന്നതുവരെ എനിക്കൊരു മനസമാധാനമുണ്ടായില്ല: സംവൃത സുനില്‍
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഇപ്പോഴും സംവൃതയ്ക്ക് പഴയ സ്ഥാനം തന്നെയുണ്ട്.
ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ പൃഥ്വിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എന്റെ കൂടെ ഏറ്റവും കൂടുതല്‍ തവണ നായകനായി വന്നത് പൃഥ്വിയാണ്. പൃഥ്വിരാജ് കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും എവിടെ പോയാലും ഇത് തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. ഒരു ദിവസം അവര്‍ കല്യാണം കഴിച്ചപ്പോള്‍ എല്ലാവര്‍ക്കും ഉത്തരം കിട്ടി. തനിക്ക് സമാധാനമായെന്നും സംവൃത സുനില്‍ വ്യക്തമാക്കി.
