latest news
സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; മറുപടിയുമായി മാളവിക മോഹനന്‍
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.
ഇപ്പോള്‍ മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം. മോഹന്‍ലാലിന്റെ കൂടെ പുതിയ സിനിമയില്‍ താരം അഭിനയിക്കുന്നുണ്ട്. ഇതിന്റെ വിശേഷങ്ങളും മാളവിക പങ്കുവെക്കാറുണ്ട്. ഇതിനടിയിലാണ് ചിലര്‍ മോശം കമന്റുകള്‍ പങ്കുവെച്ചത്.
65 വയസ്സുള്ള ഒരാള്‍ 30 വയസ്സുള്ള ഒരാളുടെ പ്രണയിനിയായി അഭിനയിക്കുന്നു. ഈ മുതിര്‍ന്ന അഭിനേതാക്കള്‍ക്ക് അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങള്‍ ചെയ്യാന്‍ ഇത്രയും ആഗ്രഹം എന്തിനാണെന്നാണ്? ഒരാള്‍ ചോദിച്ചത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ മറുപടിയുമായി മാളവിക എത്തിയ. ‘ആരാണ് നിങ്ങളോട് അതൊരു പ്രണയമാണെന്നും കാമുകനാണെന്നും പറഞ്ഞത്? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ ഉപയോഗിച്ച് ആളുകളെയും സിനിമയെയും വിലയിരുത്തുന്നത് നിര്‍ത്തൂ.’ എന്നായിരുന്നു നടി പറഞ്ഞത്.
