Connect with us

Screenima

latest news

അച്ഛനുണ്ടായിരുന്നെങ്കിലെന്ന് ഇന്ദ്രന്‍ പറയും: പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ ഇന്ദ്രജിത്ത് പറയുന്ന കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഇന്ദ്രന്‍ ഇടയ്ക്കിടയ്ക്ക് പറയും, അച്ഛനുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ഒരുമിച്ചായിരുന്നെങ്കില്‍ എങ്ങനെ ആയിരുന്നേനെയെന്ന്. അമ്മ അമ്മയുടെ കാര്യങ്ങള്‍ പറയും. ഇന്ദ്രന്‍ അച്ഛനെ ഇമിറ്റേറ്റ് ചെയ്ത് സംസാരിക്കും. എല്ലാവരും കൂടെ ഇരിക്കുമ്പോഴായിരിക്കും. വലിയൊരു ഫാമിലി ആയിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ആലോചിച്ച് നോക്കാറുണ്ട്. എല്ലാത്തിന്റെയും അടിസ്ഥാനം എല്ലാവരും ഹാപ്പിയായി ജീവിക്കാന്‍ പറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. എല്ലാവര്‍ക്കും ത്രൈവ് ചെയ്യാന്‍ പറ്റുന്ന അന്തരീക്ഷമാണ് ഏറ്റവും ഉചിതം എന്നും പൂര്‍ണിമ പറയുന്നു.

Continue Reading
To Top