latest news
ഞാന്‍ എവിടെയാണോ അവിടെയാണ് എന്റെ പ്രിയപ്പെട്ട സ്ഥലം: മഞ്ജു വാര്യര്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയാണ് വൈറല്‍. ഒന്ന് ആലോചിച്ച ശേഷം ചെറിയൊരു പുഞ്ചിരിയോടെ ഞാന്‍ എവിടെയാണോ ഉള്ളത് അവിടെ എന്നാണ് താരം ഉത്തരം നല്‍കിയത്.
