latest news
റൊമാന്‍സ് ഞാന്‍ നിര്‍ത്തി:; മാധവന്‍ പറയുന്നു
മലയാളികള്‍ക്കടക്കം പ്രിയങ്കരനായ നടനാണ് മാധവന്‍. വര്‍ഷങ്ങളായി അദ്ദേഹം തമിഴ് സിനിമാ രംഗത്ത് എറെ സജീവമാണ്. സിനാമ ലോകത്തിന് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പേ മാധവന്‍ പ്രണയിച്ച് വിവാഹം ചെയ്തതാണ്. അതും പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ. സരിത ബിര്‍ജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്.
തന്റെ റൊമാന്റിക് ഹീറോ ഇമേജിനെക്കുറിച്ചും ഒപ്പം അഭിനയിച്ച നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് മാധവനിപ്പോള്‍. ഹിന്ദിയില്‍ ഒരു റൊമാന്റിക് സിനിമ മാത്രമാണ് ഞാന്‍ ചെയ്തത്. മിന്നലേയുടെ റീമേക്കില്‍. പിന്നീട് രംഗ് ദേ ബസ്താനിയില്‍ കുറച്ച് റാെമാന്റിക് സീനുണ്ടായിരുന്നു. തമിഴില്‍ റൊമാന്റിക്കായി ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടില്ല. അലൈപായുതേയും മിന്നലേയും മാത്രമാണ്. ഒരു പരിധി വരെ റണ്‍ എന്ന സിനിമയിലും. മുപ്പത് വയസായി, ചോക്ലേറ്റ് ബോയ് റോള്‍ മാത്രം ചെയ്ത് കൊണ്ടിരുന്നാല്‍ ഇമേജ് മാറ്റാന്‍ പറ്റില്ലെന്ന് അലൈപായുതേ ചെയ്യുമ്പോഴേ എനിക്ക് മനസിലായി. പിന്നെ പതിയെ റൊമാന്‍സ് സിനിമകള്‍ നിര്‍ത്തി എന്നാണ് താരം പറയുന്നത്.
