Connect with us

Screenima

Mallika Sukumaran and Family

latest news

ഐസിയുവിന്റെ ഡോര്‍ അടയും മുമ്പ് സുകുവേട്ടന്‍ തല ഉയര്‍ത്തി എന്നെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു.; മല്ലിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. ഇടക്കാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും മല്ലികേേ ഇപ്പാള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അമ്മ വേഷമാണ് താരം ഇപ്പോള്‍ ചെയ്യുന്നത്.

മക്കാളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനൊപ്പവും മല്ലിക അഭിനയിക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് സുകുമാരനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മല്ലിക. സിനിമയില്‍ സജീവമായിരുന്ന കാലത്തായിരുന്നു സുകുമാരന്റെ മരണം.

ഇപ്പോള്‍ സുകുമാരനെക്കുറിച്ചാണ് മല്ലിക പറയുന്നത്. അമ്പത്തിയഞ്ച് വയസിനുള്ളില്‍ മരണം സംഭവിച്ചേക്കുമെന്ന് നിരന്തരം സുകുമാരന്‍ പറയുമായിരുന്നുവെന്നും മല്ലിക ഓര്‍ത്തെടുക്കുന്നു. മക്കള്‍ എവിടെ ചെന്നാലും നാല് കാലില്‍ നില്‍ക്കണം, നന്നായി പഠിക്കണം, കള്ളം പറയരുത് എന്നൊക്കെ സുകുവേട്ടന് നിര്‍ബന്ധമായിരുന്നു. അസുഖം മാറി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി പോകാന്‍ തുടങ്ങുമ്പോഴാണ് പെട്ടന്ന് സുകുവേട്ടന് പുറത്ത് ഒരു വേദന വന്നത്. എഴുന്നേറ്റ് നിന്നപ്പോള്‍ വല്ലാതെ വന്നു. ഉടനെ സിസ്റ്റര്‍മാര്‍ വീല്‍ ചെയര്‍ കൊണ്ടുവന്ന് അതില്‍ ഇരുത്തി ഐസിയുവിലേക്ക് കൊണ്ടുപോയി. ഐസിയുവിന്റെ ഡോര്‍ അടയും മുമ്പ് സുകുവേട്ടന്‍ തല ഉയര്‍ത്തി എന്നെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു എ്ന്നും മല്ലിക ഓര്‍ക്കുന്നു.

Continue Reading
To Top