latest news
ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ? രേണു
അന്തരിച്ച കലാകാരന്‍ രേണു സുധിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാട്ടില്‍ ഇന്റിമേറ്റം രംഗങ്ങള്‍ ഉള്ളതിനാല്‍ രേണുവിനെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് രേണു സംസാരിക്കുന്നത്.
ഞാന്‍ അഴിഞ്ഞാടിയോ? ഞാന്‍ അഭിനയിച്ചതല്ലേ എന്ന് രേണു ചോദിക്കുന്നു. ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ? ഞാന്‍ അതുപോലെ നടന്നോ? ഇനിയിപ്പോള്‍ അങ്ങനെ ചെയ്താല്‍ തന്നെ അതും എന്റെ ഇഷ്ടമല്ലേ. അതിലാരും ഇടപെടേണ്ടതില്ല. എനിക്കറിയാം, എന്ത് ചെയ്യണമെന്നും എങ്ങനെ ജീവിക്കണമെന്നും.
സുധിച്ചേട്ടന്റെ കൂടെ നടന്നപ്പോള്‍ നീ പിച്ചക്കാരിയെ പോലെയായിരുന്നു. ഇപ്പോള്‍ നീയെങ്ങനെയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഒരു സ്ത്രീ കമന്റിട്ടിരുന്നു. എന്നെ സുധിച്ചേട്ടന്‍ പിച്ചക്കാരിയാക്കി നടത്തിയത് ഇവര്‍ കണ്ടിട്ടുണ്ടോ? മറുപടി കൊടുത്ത് മടുത്തതോടെ ഞാന്‍ അവരെ ബ്ലോക്ക് ചെയ്തു. ഇത്രയും കാലം സുധിച്ചേട്ടന്‍ എന്നെ പിച്ചക്കാരിയാക്കിയാണോ കൊണ്ട് നടന്നത് എന്നും രേണു ചോദിക്കുന്നു.
