Connect with us

Screenima

prithviraj 2

latest news

സുപ്രിയയുമായി വഴക്ക് ഉണ്ടാക്കാറുണ്ട്: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലന്‍സ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്.

2009 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പര്‍ സ്റ്റാര്‍(മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പര്‍ സ്റ്റാര്‍) എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ഇപ്പോള്‍ കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. വര്‍ക്ക് ലൈഫ് ബാലന്‍സ് തനിക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൃഥ്വിരാജ് പറയുന്നു. അക്കാര്യത്തില്‍ ഞാന്‍ വലിയ തോല്‍വിയാണ്. ഇതുവരെയും ഐഡിയല്‍ ആയ വര്‍ക്ക് ലൈഫ് ബാലന്‍സ് എനിക്ക് കണ്ടെത്താനായിട്ടില്ല. എനിക്കിപ്പോള്‍ 42 വയസായി. ഈ പ്രായത്തില്‍ വര്‍ക്കും ഫാമിലി ടൈമും തമ്മില്‍ ബാലന്‍സ് ചെയ്യേണ്ടതാണ്. എന്നാല്‍ ഞാനിപ്പോഴും മുഴുവനായും വര്‍ക്കിലാണ്. അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ജീവിതം തന്നെ സിനിമയായിരിക്കുന്നു. അത് ശരിയല്ല. കാരണം സിനിമ മാത്രമുള്ള ജീവിതത്തിലേക്ക് ഭാര്യയെയും മകളെയും ഞാന്‍ കൊണ്ട് വന്ന് അതിന്റെ ഭാ?ഗമാക്കി. മറിച്ചായിരുന്നു വേണ്ടത്. ഞാന്‍ അവരുടെ ജീവിതത്തിന്റെ ഭാ?ഗമാകുകയും സിനിമ സെപ്പറേറ്റ് ചെയ്യേണ്ടതുമായിരുന്നു. സുപ്രിയ അത് മനസിലാക്കുന്നു. പക്ഷെ അതില്‍ ഹാപ്പിയല്ലെന്ന് എനിക്കുറപ്പാണ്. ഒരുപാട് തവണ വഴക്കുണ്ടായിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞു.

Continue Reading
To Top