Connect with us

Screenima

Aishwarya Rai and Vivek Oberoi

latest news

ഐശ്വര്യ റായ് വിവേക് ഒബ്‌റോയിയെ പ്രണയിച്ചിട്ടില്ല; പുതിയ വെളിപ്പെടുത്തല്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു.

ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

ഇപ്പോള്‍ ഐശ്വര്യ റായിയും വിവേക് ഒബ്‌റോയിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ വെളിപ്പെടുത്തലാണ് വൈറലായിരിക്കുന്നത്. സല്‍മാന്‍ ഖാന് ശേഷം വിവേക് ഒബ്‌റോയ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷെ അത് തീര്‍ത്തും ഫേക്ക് ആണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. ഐശ്വര്യയ്ക്ക് പരുക്ക് പറ്റിയപ്പോള്‍ സഹായിച്ച നല്ല സുഹൃത്ത് മാത്രമായിരുന്നു വിവേക് ഒബ്‌റോയ് എന്നും അദ്ദേഹം പറയുന്നു.

Continue Reading
To Top