Connect with us

Screenima

Turbo (Mammootty)

Gossips

മമ്മൂട്ടി ഇനി സിനിമ തിരക്കുകളില്‍ സജീവമാകുക പൂര്‍ണ വിശ്രമത്തിനു ശേഷം; വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ഇങ്ങനെ

ചില ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടന്‍ മമ്മൂട്ടി സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. ഏകദേശം ഒരു മാസത്തോളം മെഗാസ്റ്റാര്‍ പൂര്‍ണ വിശ്രമത്തിലായിരിക്കും. ഏപ്രില്‍ പകുതിയോടെയായിരിക്കും മമ്മൂട്ടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുക.

കുടുംബസമേതം ചെന്നൈയിലാണ് മമ്മൂട്ടി ഇപ്പോള്‍ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിശ്വനീയമായ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

Mammootty
Mammootty

ഏപ്രില്‍ 10 ന് മമ്മൂട്ടിയുടെ ബസൂക്ക തിയറ്ററുകളിലെത്തും. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബസൂക്കയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി സജീവമായേക്കും. ബസൂക്കയുടെ റിലീസിനു ശേഷം മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിലേക്ക് കടക്കും. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ക്കൊപ്പമായിരിക്കും മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

Continue Reading
To Top