latest news
നൈനയുടെ ആരോപണങ്ങള്‍ തള്ളുന്നു: അഹാന
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
നാന്‍സി റാണി സിനിയുടെ സംവിധായകന്റെ ഭാര്യ നൈനയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അതിന് മറുപടി നല്‍കുകയാണ് അഹാന.
2022 ഏപ്രിലില്‍ നൈന എന്റെ അമ്മയെ കോള്‍ ചെയ്യുകയും ഞാന്‍ ഡബ്ബ് ചെയ്യാന്‍ ചെല്ലുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഞാന്‍ ഡബ്ബ് ചെയ്യണം എന്നുണ്ടായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് മറ്റൊരാളെ നോക്കിയതെന്ന് അമ്മ അവരോട് ചോദിച്ചു. സംസാരം തുടര്‍ന്നപ്പോള്‍ നൈന ഞാന്‍ സെറ്റില്‍ അണ്‍പ്രൊഫഷണല്‍ ആയിട്ടാണ് പെരുമാറുന്നതെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ വളരെ പ്രൊഫഷണല്‍ ആണെന്നും ഇതുവരെ വര്‍ക്ക് ചെയ്ത ആരോടു വേണമെങ്കിലും ചോദിച്ചാല്‍ അറിയാമെന്നും അമ്മ പറഞ്ഞു. മിക്ക ദിവസങ്ങളിലും ഞാന്‍ ഷൂട്ട് തുടങ്ങാന്‍ വേണ്ടി കാത്തിരുന്നതും ആ സമയം അവരുടെ ഭര്‍ത്താവ് ഷൂട്ട് ചെയ്യാതെ സെറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നും അമ്മ അവരെ ഓര്‍മ്മപ്പെടുത്തി” അഹാന പറയുന്നു.
