Connect with us

Screenima

latest news

ഭര്‍ത്താവിന്റെ ഭാഗ്യമാണ് താന്‍: ശ്രീവിദ്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.

എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്.

ഇപ്പോള്‍ ഭര്‍ത്താവിന്റെ ഭാഗ്യമാണ് താനെന്നാണ് താരം പറയുന്നത്. ഹണിമൂണിനായി മലേഷ്യയില്‍ പോയപ്പോള്‍ ഞങ്ങള്‍ കസിനോയില്‍ കയറി. ഞങ്ങള്‍ ആദ്യമായാണ് കസിനോയില്‍ പോകുന്നത്. അവിടെ ചെന്നിട്ട് ഞങ്ങള്‍ക്കൊന്നും മനസിലായില്ല. മനസിലായ ഒരേയൊരു കാര്യം കറക്കി കുത്തുന്നത് മാത്രമായിരുന്നു. അത് ഞങ്ങള്‍ ചെയ്ത് നോക്കി. 2000 രൂപയ്ക്ക് കളിച്ചെങ്കിലും ഒന്നും അടിച്ചില്ല. അവസാനം മടുത്ത ഞാന്‍ ദേഷ്യം വന്ന് അവശേഷിച്ച ഒരു കോയിന്‍ അവിടെ കണ്ട പട്ടിയുടെ ചിഹ്നത്തിന് മുകളില്‍ വെച്ചു. അത് മൂന്നിരട്ടി തിരിച്ച് കിട്ടി. അവിടെ കൂടി നിന്ന എല്ലാവരും വന്ന് ക്ലാപ്പ് ചെയ്തു. ഇതാണ് നിങ്ങളുടെ ലക്കി ചാം എന്നൊക്കെ നന്ദുവിനോടും എല്ലാവരും എന്നെ കുറിച്ച് വന്ന് പറഞ്ഞു. ഞാനും അത്ഭുതപ്പെട്ടുപോയി. ആ സംഭവത്തിനുശേഷം നന്ദു വിശ്വസിക്കുന്നത് അവന്റെ ഭാ?ഗ്യം ഞാനാണെന്നാണ്. പിന്നെ ഞാന്‍ അങ്ങനൊരു ഭാഗ്യ പരീക്ഷണത്തിന് പോയിട്ടില്ല എന്നും താരം പറയുന്നു.

Continue Reading
To Top