latest news
അച്ഛന്റെ വിടവ് അവന് നികത്തുന്നുണ്ട്, മകള്‍ അനുവിനെക്കുറിച്ച് അമ്മ ശോഭ മോഹന്‍ പറയുന്നു
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ മോഹന്‍. ഇനരുടെ മക്കളായ വിനു മോഹനും അനു മോഹനും സിനിമാ രംഗത്ത് സജീവമാണ്. ഇപ്പോള്‍ അനു മോഹനെക്കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.
അച്ഛന് മരിച്ചല്ലോ. അച്ഛന് പോയെങ്കിലും അച്ഛന്റെ ആ ഒരു വിടവ് സത്യം പറഞ്ഞാല്‍ അവന് നിക്കത്തും. അവന് ആ കാര്യത്തില്‍ അത്രയും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അച്ഛന് ഇല്ലാത്ത ആ ഒരു വിഷമം അമ്മയ്ക്ക് വരരുത് എന്ന് എന്ന ആ ചിന്ത രണ്ട് മക്കള്‍ക്കും ഉണ്ട്. എന്നാല്‍ ഇയാള്‍ ഒരു ശതമാനം മുന്നോട്ട് ഇയാള്‍ ആണ്. മറ്റേയാളും അങ്ങനെ ആണ്. എന്നാല്‍ ഇവന്റെ കൂടെ ആണ് ഞാന്‍. അപ്പോള്‍ എപ്പോഴും മോന്റെ കൂടെ ആയത് കൊണ്ട് എനിക്ക് ആ ഒരു, അത് ഒരു പ്രൗഡ് തന്നെ ആണ്.
ഇപ്പോള്‍ അച്ഛന് ഇല്ലാത്തത് കൊണ്ട് രണ്ട് പേരും വിനു അതെ, അനു അതെ. പക്ഷെ അവന് എപ്പോഴും എന്റെ കൂടെ ഇല്ലല്ലോ. അവര്‍ വേറെ അല്ലെ താമസിക്കുന്നത്. അനു ആണ് എന്റെ കൂടെ താമസിക്കുന്നത്. ചിലപ്പോള്‍ അത് കൊണ്ട് ആയിരിക്കും. എന്നാലും കൂടെ നില്ക്കുമ്പോള് എന്റെ മോന് അത് ചെയ്തില്ലല്ലോ എന്നൊക്കെ ഉള്ള ചിന്ത ഇല്ലേ? അങ്ങനെ ഒരു ഫീലിംഗ് എനിക്ക് തോന്നിയിട്ടില്ല ഇത് വരെ എന്നാണ് അമ്മ പറയുന്നത്.
