Connect with us

Screenima

latest news

പുതിയ ആള്‍ വന്നപ്പോള്‍ എന്റെ സ്ഥാനം പാട്ടില്‍ മാത്രമായി; തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ലെന

നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.

രണ്ടാം ഭാവം അഭിനയിച്ച് കഴിഞ്ഞു ഉടനെ ആണ് ദേവദൂതനുള്ള ആ കോള്‍ വരുന്നത്. അല്ല, ഞാന്‍ അഭിനയിച്ച് കൊണ്ട് ഇരിക്കുമ്പോള്‍ ആണ് ആ കോള്‍ വരുന്നത്. അപ്പോള്‍ എന്നോട് പറഞ്ഞിരുന്നു മെയിന്‍ റോള്‍ ആണ് രണ്ടാം ഭാവത്തില്‍ ഹീറോയിന്‍ ആയത് കൊണ്ട് ഇനി ഹീറോയിന്‍ അല്ലാത്ത കാരക്ടര്‍സ് ചെയ്യരുത് എന്ന് ലാല്‍ ജോസ് സാര്‍ പറഞ്ഞിരുന്നു. കുറെ ദിവസം ദൈവദൂതന്റെ ഷൂട്ടിങ് നടന്നു കൊണ്ട് ഇരിക്കുന്നു, ഇടയില്‍ ജയപ്രദ മാം ഒരു ദിവസം വന്നു ഇറങ്ങുന്നു. എല്ലാവരോടും നമസ്‌തെ, ഹായ് എന്നൊക്കെ പറഞ്ഞു കയറി പോകുന്നു. ഗസ്റ്റ് അപ്പിയെറന്‍സ് ഉണ്ടായിരുന്നു ജയപ്രദ മാമിന്.

ദേവദൂതനില്‍ ഗസ്റ്റ് അപ്പിയെറന്‍സിന് വേണ്ടി വന്നതാണ് മാം. വന്നു ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ പടം ഷെഡ്യൂള്‍ ബ്രേക്ക് ആയി. അപ്പോള്‍ ഞങ്ങള്‍ ഒക്കെ ഊട്ടിയില്‍ വെറുതെ തേരാ പാര നടക്കുവാണ്. ഷൂട്ടിങ് മുടക്കി. അവര്‍ സ്‌ക്രിപ്റ്റ് തിരുത്തി എഴുതി കൊണ്ട് ഇരിക്കുവായിരുന്നു. പിന്നെ ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ ജയപ്രദ മാം ഹീറോയിന്‍ ആയി, അവരുടെ നീസ് സെക്കന്റ് ഹീറോയിന്‍ ആയി, ഞാന്‍ പാട്ടില്‍ മാത്രം ആയി. പൂവേ പൂവേ പാലപ്പൂവേ എന്ന പാട്ടില്‍ മാത്രം ഉള്ള ആള്‍ ആയി എന്നുമാണ് ലെന പറയുന്നത്.

Continue Reading
To Top