latest news
മുക്കിത്തി അമ്മനില്‍ അഭിനയിക്കാന്‍ നോമ്പ് നോറ്റ് നയന്‍താരയും കുടുംബവും
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു
മൂക്കുത്തി അമ്മനാകുന്നതിന് മുന്നോടിയായി നയന്‍താര വ്രതത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് ഇഷരി കെ ഗണേഷ്. താരത്തിന്റെ മക്കള്‍ അടക്കം വ്രതത്തില്‍ പങ്കാളികളാണെന്നും ഇഷരി കൂട്ടിച്ചേര്‍ത്തു. പൂജ ചടങ്ങില്‍ സംസാരിക്കവെയാണ് ഇഷരി കെ ഗണേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി അവര്‍ വ്രതത്തിലാണ്. അമ്മനായി അഭിനയിക്കുന്നതിന് വേണ്ടിയാണ് ഈ ഒരുക്കം. മൂക്കുത്തി അമ്മന്‍ ആ?ദ്യ ഭാ?ഗത്തില്‍ അഭിനയിക്കുന്നതിന് മുമ്പും സമാനമായി നയന്‍താര മാഡം വ്രതമെടുത്തിരുന്നു. നയന്‍താര മാത്രമല്ല വീട്ടിലെ എല്ലാ അംഗങ്ങളും എന്തിന് മക്കള്‍ പോലും വ്രതം നോറ്റാണ് കഴിഞ്ഞ കുറച്ച് നാളുകളായി ജീവിക്കുന്നത് എന്നാണ് പറഞ്ഞത്.
