latest news
ആരോഗ്യത്തെ ബാധിച്ച കമന്റുകള്‍ ഉണ്ടായിരുന്നു: മഞ്ജിമ
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ പിന്നീട് നായികയായപ്പോള്‍ തമിഴകത്താണ് കൂടുതല്‍ ജനപ്രീതി നേടിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടക്കം.
ഇപ്പോള്‍ നെഗറ്റീവ കമന്റുകളെക്കുറിച്ചാണ് താരം പറയുന്നത്. വടക്കന് സെല്‍ഫി എന്ന ചിത്രത്തിലെ ഒരു ഇമോഷണല്‍ രംഗത്തിന്റെ പേരില്‍ ആയിരുന്നു ട്രോളുകളുടെ തുടക്കം. അതിന് ശേഷം നിരവധി ബോഡി ഷെയിമിങ് കമന്റുകളും മഞ്ജിമയ്ക്ക് നേരിടേണ്ടതായി വന്നു. ഒരു ഘട്ടത്തില്‍ അത്തരം കമന്റുകള്‍ തന്റെ ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചു.
മാനസിക സമ്മര്‍ദ്ദം ഒരുപാട് ബാധിച്ചപ്പോള്‍ അഭിനയം നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. ഇമോഷണല്‍ ഈറ്റിങ് കാരണം വണ്ണം കൂടി, കമന്റുകള്‍ മാനസികമായി തകര്‍ത്തു. ഇനി ഭാവിയില്ല എന്ന നിലയിലേക്ക് വരെ അത് ബാധിച്ചു. പക്ഷേ ഇത്രയധികം സ്ട്രസ്സിന്റെ ആവശ്യമില്ല, ജീവിതം ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയല്‍ സിനിമയില്‍ നിലനിന്നിട്ട് കാര്യമില്ല എന്ന് തോന്നിയപ്പോഴാണ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചത് എന്നും താരം പറയുന്നു.
