latest news
ദിയയുടെ ചടങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു റോളും ഉണ്ടായില്ല; പരിഭവം പറഞ്ഞ് ഇഷാനി
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.
ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്. ഇപ്പോള്‍ ഗര്‍ഭിണിയായ ദിയയുടെ അഞ്ചാം മാസ ചടങ്ങിനെക്കുറിച്ചാണ് ഇഷാനി സംസാരിക്കുന്നത്. വളൈക്കാപ്പ് എന്ന ചടങ്ങിനെ കുറിച്ച് അറിയാമെങ്കിലും അഞ്ചാം മാസത്തിലൊരു ചടങ്ങുള്ളത് അറിയില്ലായിരുന്നു. പക്ഷേ ദിയയുടെ വയറ്റിലുള്ള കുഞ്ഞിനെ അനുഗ്രഹിക്കുന്നതിന് വേണ്ടി നടത്തിയ പൂജയായിരുന്നു ഇപ്പോള്‍ നടത്തിയത്. അശ്വിന്റെ അമ്മ അങ്ങനെയാണ് പറഞ്ഞ് തന്നത്. ഇത് അശ്വിന്റെ കുടുംബമാണ് നടത്തുന്നത്. അവരുടെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാണ്. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കും അറിയില്ല
പിന്നെ ദിയയെക്കാളും പ്രായം കൂടുതലുള്ളവര്‍ മാത്രമാണ് ഈ ചടങ്ങുകളില്‍ പങ്കെടുത്തത്. നമുക്ക് റോളില്ലായിരുന്നു. ഇതിന്റെ തന്നെ ബാക്കി ചടങ്ങ് തൊട്ടടുത്ത ദിവസവും നടക്കുമെന്നും ഇഷാനി പറയുന്നു. രണ്ടാമത്തെ ദിവസം സുമംഗലിയായവരാണ് ചടങ്ങുകള്‍ നടത്തേണ്ടത്. ഞങ്ങളിന്ന് അങ്ങോട്ട് ചെന്നിട്ട് യാതൊരു കാര്യവുമില്ലെന്നാണ് ഇഷാനിയും അഹാനയും തമാശരൂപേണ പറയുന്നത്.
