latest news
കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ വലിയ പൊങ്ങച്ചക്കാരിയായിരുന്നു: ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് താരം നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ പൊങ്ങച്ചം പറയുമായിരുന്നു എന്നാണ് താരം പറയുന്നത്. ഞാന്‍ കൊളാബ് ചെയ്തശേഷം ഞാന്‍ ഉടുത്ത സാരി 500 എണ്ണമൊക്കെ വിറ്റുപോയിയെന്ന് ഷോപ്പ് ഓണേഴ്സ് എനിക്ക് മെസേജ് അയക്കുമായിരുന്നു. അന്ന് ഭയങ്കര സന്തോഷമാകുമായിരുന്നു. ഞാനൊരു വലിയ സംഭവം തന്നെ എന്നൊക്കെ തോന്നുമായിരുന്നു. ഞാന്‍ ഉടുക്കുന്ന സാരി 500 എണ്ണമൊക്കെ വിറ്റ് പോകാറുണ്ടെന്ന് പിന്നെ ഞാന്‍ പറഞ്ഞ് തുടങ്ങി. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇതിന്റെ പേരില്‍ ഞാന്‍ ഫ്രണ്ട്സിനോട് പൊങ്ങച്ചം പറയുമായിരുന്നു എന്നാണ് ദിയ പറയുന്നത്.
