latest news
എന്നെ അപകീര്‍ത്തിപ്പെടുത്തി; മറുപടിയുമായി അനശ്വര
ആരാകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ നേരിന് നല്‍കിയ പിന്തുണ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ഡ്രസ്സിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്നയാളാണ് താരം. സിംപിള്‍ ലുക്കില്‍ പോലും സ്‌റ്റൈലിഷായി എത്താന്‍ അനശ്വരയ്ക്ക് അറിയാം.
സംവിധായകന്‍ ദീപു കരുണാകരന്റെ ആരോപണത്തിന് മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസ് മാറ്റിവെച്ചതുപോലും രണ്ട് ദിവസം മുമ്പാണ് താന്‍ അറിഞ്ഞതെന്നും ഓണ്‍ലൈനില്‍ സിനിമയുടേതായി ഉള്ള ഒരേയൊരു പ്രൊമോഷന്‍ ഇന്റര്‍വ്യു അത് തന്റേത് മാത്രമാണെന്നും അനശ്വര. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സംവിധായകന്‍ ദീപു ഉന്നയിച്ചാല്‍ ഔദ്യോഗികമായ വിഷയത്തെ നേരിടുമെന്നും നടി സോഷ്യല്‍മീഡിയിയല്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍ എന്ന ചിത്രം 2024 ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തതാണ്. ആദ്യം തന്നെ… കൃത്യമായി കാശെണ്ണി പറഞ്ഞ് ചോദിച്ച് വാങ്ങിയിട്ടാണ് പലപ്പോഴും ഞാന്‍ ഷൂട്ടിനുപോലും വന്നിട്ടുള്ളതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തെ കുറിച്ച്…. സിനിമയുടെ ഷൂട്ട് സമയത്ത് പെയ്‌മെന്റ് ഇഷ്യു വന്നപ്പോള്‍ പ്രൊഡ്യൂസര്‍ പെയ്‌മെന്റ് അക്കൗണ്ടിലേക്ക് ഇടാതെ റൂമില്‍ നിന്നും ഇറങ്ങേണ്ട എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും, ഷൂട്ട് നിര്‍ത്തിവെക്കേണ്ട ഒരു അവസ്ഥയിലും ഷൂട്ട് തീരട്ടെ എന്ന് പറഞ്ഞ് മുന്‍കൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ കാശെണ്ണികൊടുത്തിട്ടാണ് എന്ന അത്രയും മോശമായ പരാമര്‍ശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫഷണലി എന്നതിനപ്പുറം ഇമോഷണലി ഏറെ വിഷമിപ്പിച്ചു എന്നും അനശ്വര പറഞ്ഞു.
