latest news
മോണ്സണ് മാവുങ്കലിന്റെ കാലില്‍ വീഴിച്ചിട്ടുണ്ട്: എലിസബത്ത്
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.
ഞങ്ങള്‍ കല്യാണം കഴിക്കുന്നതിന് നാല് ദിവസം മുമ്പ് എന്നെ മോന്സണ് മാവുങ്കലിനെ കാണിക്കാന്‍ കൊണ്ട് പോയിട്ടുണ്ട് ഇതെന്റെ ബ്രദറാണ്, അമ്മയ്ക്ക് പുള്ളിയെയാണ് എന്നേക്കാള്‍ വിശ്വാസം, പുള്ളി കണ്ടിട്ട് ഓക്കെ പറഞ്ഞാലേ അമ്മ സമ്മതിക്കൂ എന്ന് പറഞ്ഞു. എന്നെക്കൊണ്ട് പുള്ളിയുടെ കാലില്‍ വീഴിച്ചു. എലിസബത്ത് നല്ല കുട്ടിയാണ്, കല്യാണം കഴിക്കാമെന്ന് അമ്മയെ (ബാലയുടെ) അമ്മയെ വിളിച്ച് പറഞ്ഞു എന്നും എലിസബത്ത് പറയുന്നു.
