latest news
പ്രെമോഷനുമായി സഹകരിക്കുന്നില്ല; അഹാനക്കെതിരെ ഗുരുതര ആരോപണം
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
ഇപ്പോള്‍ അഹാനക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുകയാണ് നാന്‍സി റാണി സിനിമയുടെ ടീം. അഹാന നായികയായെത്തുന്ന ഈ സിനിമയുടെ പ്രൊമോഷന് നടി എത്തുന്നില്ലെന്ന് മേക്കേര്‍സിലൊരാളായ നൈന പറയുന്നു.
