Connect with us

Screenima

Mohanlal - Empuraan

Gossips

എമ്പുരാന്‍ ഫാന്‍സ് ഷോയില്‍ തീരുമാനമായില്ല; പുലര്‍ച്ചെ വേണമെന്ന് ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെ വരവേല്‍ക്കാന്‍ മുന്നൂറോളം ഫാന്‍സ് ഷോകളാണ് മോഹന്‍ലാല്‍ ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം ഫാന്‍സ് ഷോ എപ്പോള്‍ നടത്താമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പുലര്‍ച്ചെ അഞ്ചിനു ഫാന്‍സ് ഷോ വേണമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ ആവശ്യം. പുലര്‍ച്ചെ ഫാന്‍സ് ഷോ നടത്തുന്നത് മികച്ച കളക്ഷന്‍ ലഭിക്കാനും കാരണമാകുമെന്ന് മോഹന്‍ലാല്‍ ആരാധകര്‍ കരുതുന്നു. മലയാളത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ ലക്ഷ്യമിടുന്ന ചിത്രം കൂടിയാണ് എമ്പുരാന്‍.

Empuraan Team
Empuraan Team

അതിരാവിലെയുള്ള ഫാന്‍സ് ഷോയ്ക്കായി ആരാധകര്‍ മുറവിളി കൂട്ടുമ്പോഴും ഇക്കാര്യത്തില്‍ മോഹന്‍ലാലിനു താല്‍പര്യക്കുറവുണ്ട്. രാവിലെ എട്ടിനോ ഒന്‍പതിനോ മതി ആദ്യ ഷോയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ താല്‍പര്യം. ഒടിയന്‍, മലൈക്കോട്ടൈ വാലിബന്‍ എന്നീ സിനിമകള്‍ക്ക് ഇത്ര വലിയ നെഗറ്റീവ് അഭിപ്രായങ്ങള്‍ വരാന്‍ കാരണം അതിരാവിലെ ഫാന്‍സ് ഷോ നടത്തിയതാണെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കരുതുന്നു. ഈ സാഹചര്യത്തിലാണ് രാവിലെ എട്ടിനോ ഒന്‍പതിനോ മതി ഫാന്‍സ് ഷോ എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ ഷോയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. അതിനുശേഷം മാത്രമേ ആരാധകര്‍ക്ക് ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ.

Continue Reading
To Top