Connect with us

Screenima

Empuraan Team

Gossips

‘എമ്പുരാന്റെ പോക്ക് എങ്ങോട്ട്’; ഫാന്‍സ് ഷോ 220 കടന്നു !

ബോക്‌സ്ഓഫീസില്‍ വന്‍ ചരിത്രമാകാന്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍. മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റിലീസിനു ഒരു മാസം കൂടി ശേഷിക്കെ ഏകദേശം 220 ല്‍ അധികം ഫാന്‍സ് ഷോകള്‍ ഫില്‍ ആയി.

Mohanlal - Empuraan
Mohanlal – Empuraan

കേരളത്തില്‍ മാത്രം 350 ഓളം ഫാന്‍സ് ഷോകള്‍ ഉണ്ടാകാനാണ് സാധ്യത. ആദ്യ ഷോയുടെ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നിട്ടും ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയി തുടങ്ങി. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ ഏഴിന് ആദ്യ ഷോ നടത്താനാണ് ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്.

Continue Reading
To Top