latest news
കുഞ്ഞിന് വേണ്ടി ശ്രമിക്കം എന്ന് തീരുമാനിച്ചിട്ടുണ്ട്; മഹാലക്ഷ്മിയും രവീന്ദറും പറയുന്നു
ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.
എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ ബിസിനസ് പാര്‍ട്ണറെ തട്ടിപ്പില്‍പ്പെടുത്തി കോടികള്‍ അപഹരിച്ചു എന്ന പേരില്‍ ഒരു വാര്‍ത്ത വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രവിന്ദര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഇവരുടെ ബന്ധത്തെ ബാധിച്ചില്ല.
ഇപ്പോള്‍ തങ്ങള്‍ക്ക് കുഞ്ഞ് വേണം എന്നാണ് ഇവര്‍ പറയുന്നത്. മഹാലക്ഷ്മിയുടെ ആദ്യ ബന്ധത്തിലുള്ള കുഞ്ഞ് മാത്രമല്ല, ഞങ്ങള്‍ക്കും ഒരു കുഞ്ഞിനെ വേണമെന്ന് തന്നെയാണ് ആഗ്രഹമെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി താരങ്ങള്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഉടനെ കുഞ്ഞിന്റെ കാര്യത്തിന് ശ്രമിച്ചാലോ എന്നായിരുന്നു എനിക്ക്. പിന്നീട് ഞങ്ങള്‍ രണ്ടാളും ചേര്‍ന്നാണ് ഒരു തീരുമാനത്തിലേക്ക് എത്തിയത്. മറ്റുള്ളവരെ പോലെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നാടകീയത പോലെ ഒന്നും ചെയ്യില്ല. ഒഴുക്കിന് അനുസരിച്ച് പോകാം. ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്നാണ് കരുതുന്നത് എന്നാണ് ഇവര്‍ പറയുന്നത്.
