latest news
അടച്ചിട്ട മുറികളോടും അത്തരം സാഹചര്യങ്ങളോടും പേടിയാണ്: പേളി മാണി
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. സീരിയല്‍ താരം ശ്രീനിഷിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്.
ബിഗ്‌ബോസ് ഹൗസില്‍ വെച്ചാണ് ഇവരും പ്രണയത്തിലായത്. ഇപ്പോള്‍ ബിഗ്‌ബോസിലെ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹൗസില്‍ പോയതോടെ തന്നെ ഒരു ഭയം പിടികൂടി എന്നാണ് താരം പറയുന്നത്.
ഹൗസില്‍ നിന്നും പുറത്തേക്ക് ഒരുവിധത്തിലും പോകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അടച്ചിട്ട മുറികളോടും അത്തരം സാഹചര്യങ്ങളോടും ഭയം വന്നതെന്നാണ് പേളി പറഞ്ഞത്. ക്ലോസ്‌ട്രോഫോബിയ ഇല്ലാത്തയാളായിരുന്നു ഞാന്‍. പക്ഷെ ബി?ഗ് ബോസില്‍ പോയതോടെ അത് വന്നു. പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഈ ഫോബിയ വന്നത്. ഹൗസിലായിരുന്നപ്പോള്‍ ചില സമയങ്ങളില്‍ പുറത്ത് പോകണമെന്ന് തോന്നുമായിരുന്നു. നമ്മളെ ചുറ്റി എപ്പോഴും ക്യാമറയുണ്ട്. എവിടെയും പോയി ഒളിച്ചിരിക്കാനും പറ്റില്ല. ബാത്ത്‌റൂമില്‍ പോയാല്‍ മാത്രമാണ് ഏകാന്തമായി ഇതില്‍ നിന്നെല്ലാം വിട്ട് ഇരിക്കാന്‍ പറ്റു എന്നുമാണ് പേളി പറയുന്നത്.
