latest news
കുഞ്ഞിന് പേരിടേണ്ട ജോലി അമ്മയെ ഏല്‍പ്പിച്ചിട്ടുണ്ട്: ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് താരം നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ചാണ് താരം പറയുന്നത്. പേരിടേണ്ട ജോലി എന്റെ അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്. എന്റെ അമ്മയാണ് ഞങ്ങളുടെ വീട്ടിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും മനോഹരമായ സംസ്കൃത പേരിട്ടത്. അമ്മ ആണ്‍കുഞ്ഞിന്റെയും പെണ്‍കുഞ്ഞിന്റെയും പേര് കൊണ്ട് വരും. ആരാണോ കുഞ്ഞ് അമ്മ പറയുന്ന പേരിടും. അമ്മ നിര്‍ദ്ദേശിക്കുന്ന പേര് എന്തായാലും അടിപൊളിയായിരിക്കുമെന്ന് ദിയ പറഞ്ഞു.
