latest news
ആ സമയത്ത് ഒരു ഷോക്കായിരുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ എല്ലാം കഴിവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവാസവന്‍. 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാന് ആലപിച്ചാണ് വിനീത് സിനിമാ ലോകത്തേക്ക് കടന്നു വന്നത്.
2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയെക്കുറിച്ച് സംസാരിക്കുകവര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ റിലീസിനുശേഷം മീഡിയയ്ക്ക് മുമ്പില്‍ വിനീത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വീണ്ടും അഭിമുഖങ്ങള്‍ കൊടുത്ത് തുടങ്ങിയത്. ഒടിടി റിലീസിനുശേഷം വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ ആ സമയത്ത് അത് ഒരു ഷോക്കായിരുന്നുവെന്ന് വിനീത് പറയുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സിനിമയ്ക്ക് വിമര്‍ശനവും ട്രോളും വന്നപ്പോള്‍ ആ സമയത്ത് അത് ഒരു ഷോക്കായിരുന്നു. കാരണം ഇത് തിയേറ്ററില്‍ നന്നായിട്ട് പോയ സിനിമയാണല്ലോ. തിയേറ്റിലും യുനാനിമസ്സായിരുന്നില്ല. കുറേപ്പേര്‍ക്ക് ഇഷ്ടമായി. പിന്നെ എന്റെ ഫ്രണ്ട്‌സില്‍ തന്നെ തിയേറ്ററില്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ ബേസിലിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു എന്നാണ് താരം പറയുന്നത്.