Gossips
കോംപ്രമൈസ് ചെയ്താല്‍ അവസരം നല്‍കാമെന്ന് പലരും പറഞ്ഞിട്ടുണ്ട്; ഗായത്രി സുരേഷ്
														Published on 
														
													
												സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തിനായി താന്‍ ആരുടേയും പിന്നാലെ പോയിട്ടില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കി.
കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്ക്കാര് ലൈഫില്‍ എന്തും ചോദിക്കും.

നമ്മള് എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താല്പര്യമില്ല, അല്ലാതെ ‘ഹൗ ഡേര് യു ടോക്ക് ടു മി ലൈക്ക് ദാറ്റ്’ എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.
											
																			