latest news
അതി ഗംഭീര ലുക്കുമായി ശ്വേത മേനോന്
Published on
ആരാദധകര്ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാളത്തില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് ശ്വേത മേനോന്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.
