Connect with us

Screenima

latest news

ആദ്യ ചിത്രം മുതല്‍ താനും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്: മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആദ്യ ചിത്രം മുതല്‍ താനും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളെപ്പോലെയാണെന്ന് ആണ് മീന പറയുന്നത്. മലയാളത്തില്‍ ലാല്‍ സാറിന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ തവണ നായികയായിട്ടുള്ളത്. എല്ലാ സിനിമയിലും ഞങ്ങളുടെ കോമ്പോ ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്യാറുണ്ട്. ഒരുപാട് സിനിമയില്‍ ഉണ്ടെങ്കിലും കാണുന്നവര്‍ക്ക് ഞങ്ങളുടെ കോമ്പോ ബോറടിക്കുന്നില്ലെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു എന്നും മീന പറഞ്ഞു.

Continue Reading
To Top