Connect with us

Screenima

latest news

കങ്കണയുടെ എമര്‍ജന്‍സി പരിജയത്തിലേക്ക്?

കങ്കണ സംവിധാനം ചെയ്ത് എമര്‍ജന്‍സിയുടെ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത്. ഇന്നലെ പുറത്തു വന്ന ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ് പ്രകാരം എമര്‍ജന്‍സി ഇതുവരെ ബോക്‌സ് ഓഫീസില്‍ 10 കോടി ഗ്രോസ് നേടിയിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം എമര്‍ജന്‍സി റിലീസിന്റെ നാലാം ദിവസം ഇന്ത്യയില്‍ ആകെ നേടിയത് 93 ലക്ഷം രൂപയാണ്. ഈ സിനിമയുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ കളക്ഷനാണ് ഇത്. ഇതോടെ നാല് ദിവസത്തില്‍ 11.28 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 2.5 കോടി ആയിരുന്നു, പിന്നീടുള്ള ദിവസങ്ങളില്‍ ചെറിയ വളര്‍ച്ച കാണിച്ചു. രണ്ടാം ദിവസം യഥാക്രമം 3.6 കോടിയും മൂന്നാം ദിനം 4.25 കോടിയും നേടി.

ഇന്ത്യയിലെ എമര്‍ജന്‍സി കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. സഞ്ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരുമാണ്.

Continue Reading
To Top