Gossips
ആദ്യ പടം സൂപ്പര്‍ഹിറ്റാക്കിയ യുവ സംവിധായകനു മമ്മൂട്ടി ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ട് !
യുവ സംവിധായകനു മമ്മൂട്ടി ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്. ‘ഫാലിമി’യിലൂടെ ശ്രദ്ധിക്കപ്പെട്ട നിതീഷ് സഹദേവ് ആണ് മമ്മൂട്ടിയെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നത്. നിതീഷ് തന്നെയായിരിക്കും തിരക്കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും നിതീഷ് സഹദേവ് ചിത്രത്തിലേക്ക് മെഗാസ്റ്റാര്‍ കടക്കുക. അതേസമയം ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്’ ആണ് മമ്മൂട്ടിയുടേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത ആദ്യ സിനിമയായ ‘ഫാലിമി’ 2023 ലാണ് റിലീസ് ചെയ്തത്. ബോക്സ്ഓഫീസില്‍ വിജയമായ ഈ ചിത്രത്തില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.