latest news
ഇടവേളയ്ക്ക് ശേഷം ചിത്രങ്ങളുമായി കല്യാണി
Published on
ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പഹ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരപുത്രിയാണ് കല്യാണി പ്രിയദര്ശന്. സംവിധായകന് പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.