latest news
അടിപൊളി ചിത്രങ്ങളുമായി ശ്രുതി രജനീകാന്ത്
														Published on 
														
													
												അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനീകാന്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയിൽ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

അഭിനയത്തിൽ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയിൽകൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.
 
											
																			
