latest news
അതിഗംഭീര ലുക്കുമായി സുരഭി ലക്ഷ്മി
Published on
ആരാധകര്‍ക്കായി പുതിയചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, എന്ന് നിന്റെ മൊയ്തീന്, കിസ്മത്ത്, തീവണ്ടി, അതിരന്, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
1986 നവംബര്‍ 16 ന് കോഴിക്കോടാണ് സുരഭിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസ് കഴിഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു 2016 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി കരസ്ഥമാക്കി.