latest news
ദിലീപിനോട് താരതമ്യം ചെയ്യുന്നതിന് താല്‍പര്യമില്ല: ബേസില്‍
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.
തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു..
ഇപ്പോള്‍ ദിലീപിനോട് താരതമ്യം ചെയ്യുന്നതിനോടാണ് താരം സംസാരിക്കുന്നത്. അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടാനൊരു കാരണമുണ്ട്. നമ്മളൊക്കെ ചെറുപ്പകാലം മുതല്‍ കണ്ട സിനിമകളിലൂടെ ഉണ്ടാക്കിയെടുത്ത പേരാണ്. എന്നെ ഇഷ്ടപ്പെടുന്നുവെന്നതില്‍ സന്തോഷം. പക്ഷെ എന്റേതായൊരു വ്യക്തിത്വം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇഷ്ടപ്പെടുന്നുവെന്ന് അറിയുന്നതില്‍ സന്തോഷം. പക്ഷെ അദ്ദേഹത്തിന്റെ ലെഗസി അദ്ദേഹം മാത്രമായി ഉണ്ടാക്കിയെടുത്തതാണ്. അതുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് താല്‍പര്യമില്ല എന്നാണ് നടന്‍ പറഞ്ഞത്.