latest news
വിവാഹിതനായ പുരുഷന് എത്ര ഇന്റിമസി ആയിട്ടുള്ള രംഗങ്ങളിലും അഭിനയിക്കാം! നടിമാര്‍ മടിക്കുന്നുവെന്ന് ശിവദ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശിവദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷംവും താരം സിനിമയില്‍ സജീവമാണ്.
ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.
വിവാഹത്തിന് ശേഷമാണ് താരം കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. ഇപ്പോള്‍ അതിനെക്കുറിച്ചാണ് താരം പറയുന്നത്. മുന്‍പൊക്കെ വിവാഹം കഴിഞ്ഞ നായിക നടിമാര്‍ സിനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ ചേച്ചി, ചേട്ടത്തി, അല്ലെങ്കില്‍ അമ്മ കഥാപാത്രങ്ങളെ ലഭിക്കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ നായികയായി വിളിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ശിവദ പറയുന്നത്. മഞ്ജു വാര്യര്‍, ഭാവന, ജ്യോതിക എന്നിങ്ങനെ ഒട്ടേറെപ്പേര്‍ വിവാഹത്തിന് ശേഷം നായികയായി തന്നെ തുടരുന്നുണ്ട്. അതുപോലെയാണ് ഞാനും. പെര്‍ഫോമന്‍സ് ഓറിയന്റഡ് ആയിട്ടുള്ള പടങ്ങളിലേക്ക് ആണ് എന്നെ നായികയായി അഭിനയിക്കാന്‍ വിളിക്കുന്നത് എന്നാണ് താരം പറയുന്നത്.