latest news
ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്: നിഷ സാരംഗ്
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.
ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു.
ഇപ്പോള്‍ താരത്തിന്റെ സ്‌റ്റോറിയാണ് വൈറലായിരിക്കുന്നത്. ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്. കാരണം ആത്മാര്‍ഥമായ സ്‌നേഹത്തിന് അര്‍ഹതയില്ലാത്തവന്‍ എവിടെ പോയാലും ആരുടെ കൂടെ ആയാലും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടും’ എന്നാണ് നടി പങ്കുവെച്ച പുതിയ സ്റ്റോറിയില്‍ പറയുന്നത്.