latest news
യൂട്യൂബ് ചാനലില്‍ കൂടുതല്‍ കുക്കിംഗ് ആയിരിക്കും; ബാല മനസ് തുറക്കുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇപ്പോള്‍ അതേക്കുറിച്ചാണ് ബാല പറയുന്നത്.
വ്ളോഗില്‍ പ്രധാനമായിട്ടും കുക്കിംഗ് ആണ് ഉദ്ദേശിക്കുന്നത്. ആരോഗ്യപരമായിട്ടും ഒരുപാട് കാര്യങ്ങളുണ്ട് പറയാന്‍. നമ്മള് കഴിക്കുന്ന ഭക്ഷണം പോലും വലിയൊരു മരുന്നാണ്. അടുത്തിടെ ഡോക്ടറോട് ചോദിച്ചപ്പോള്‍ ഭക്ഷണത്തില്‍ മാറ്റം വന്നതിനാല്‍ ആരോഗ്യാവസ്ഥയില്‍ വലിയ മാറ്റമുണ്ടായതായും ബാല പറയുന്നു.
