latest news
ആന്റിയാണെങ്കിലും ഞാന്‍ ഹോട്ടാണ്: പ്രിയാ മണി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.
ഇപ്പോള്‍ പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കുകയാണ ്താരം. മേക്കപ്പില്ലാതെ കാണുമ്പോള്‍ ആന്റിയെ പോലുണ്ടെന്നായിരുന്നു ഒരാളുടെ പരിഹാസം.പിന്നാലെ അയാള്‍ക്ക് മറുപടിയുമായി പ്രിയാമണി എത്തുകയായിരുന്നു. അതിനെന്താ? ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ഒരു ആന്റിയാകും. എനിക്ക് 38 വയസായി, ഞാന്‍ ഇപ്പോഴും ഹോട്ട് ആണെങ്കിലും. വായടക്കൂ. നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തിനാണ് എന്നെ മാറ്റുന്നത് എന്നാണ് പ്രിയാ മണി പറയുന്നത്.