latest news
കാരവാന് വെച്ച് ആര്‍ട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ശോഭന
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സിനിമയിലെ കാരവാന് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. കാരവാന് വെച്ച് ആര്‍ട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്ന സ്ഥിതിയാണ് ഇന്ന് സിനിമയിലെന്ന് നടി പറയുന്നു.
എനിക്ക് കാരവാന് താല്പര്യമില്ല. ഞാന്‍ വേണ്ടെന്ന് പറഞ്ഞാലും എന്നോട് കാരവനില്‍ കയറി ഇരിക്കാന്‍ പറയും.
പണ്ട് കാരവന് ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തില്‍ കോസ്റ്റ്യൂം മാറി വരും. സെറ്റില്‍ ചെന്നാല്‍ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്ന് പറഞ്ഞാല്‍ വണ്ടി കയറി അങ്ങോട്ടുപോയി തിരിച്ച് വരുന്ന സമയം ലാഭിക്കാന്‍ സെറ്റില്‍ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാന്‍ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നത് എന്നും താരം പറയുന്നു.